Sunday, June 20, 2021
Home Newsfeed ദോഹയിലെ ആഡംബര ബീച്ച് സന്ദർശകർക്കായി വീണ്ടും തുറക്കുന്നു

ദോഹയിലെ ആഡംബര ബീച്ച് സന്ദർശകർക്കായി വീണ്ടും തുറക്കുന്നു

ദോഹ: വേനൽക്കാലം ആരംഭിച്ചതോടെ ദോഹയിലെ ആഡംബര ബീച്ചായ റിറ്റ്സ് കാൾട്ടൻ വീണ്ടും തുറക്കുന്നു. ബീച്ച് വീണ്ടും തുറക്കുന്നതിനു മുൻപായി നവീകരണപ്രവർത്തനങ്ങൾ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും, സന്ദർശകർക്ക് ഇത് വലിയൊരു അനുഭവമായിരിക്കുമെന്നും അധികൃതർ പറയുന്നു.

നൂറുമീറ്ററിലധികം വരുന്ന സ്വകാര്യ തീരത്തിലാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത് പലപ്പോഴും സന്ദർശകരുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ്. ലോകത്തിലെ മികച്ച വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ ബീച്ചിലെ വ്യത്യസ്തങ്ങളായ പല വിഭവങ്ങളും പാനീയങ്ങളും സന്ദർശകരെ എപ്പോഴും അവിടേക്കാകര്ഷിക്കാറുണ്ട്. യോഗ ക്ലാസുകൾ, വോളിബോൾ പോലുള്ള പ്രവർത്തനങ്ങൾ ഇവിടെ സംഘടിപ്പിക്കാറുണ്ട്. ബുക്ക് ചെയ്യുന്നതിനായി http://www.ritzcarlton.com/doha സന്ദർശിക്കുക അല്ലെങ്കിൽ +974 4484 8000 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Most Popular