Saturday, April 10, 2021
Home Newsfeed ഒമാനില്‍ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം

ഒമാനില്‍ 24 മണിക്കൂറിനിടെ ഏഴ് കോവിഡ് മരണം

മസ്‌കത്ത്: കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ഏഴ് പേര്‍ മരിച്ചതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,735 ആയി. 1,203 പേര്‍ക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1,66685 ആയി. 746 പേര്‍ കൂടി 24 മണിക്കൂറിനിടെ രോഗമുക്തി നേടി. 1,49,049 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. 93 പേരെ പുതുതായി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരടക്കം 632 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ 204 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

 

Most Popular