Wednesday, December 7, 2022
HomeGulfഖത്തർ ലോകകപ്പ് : 2.95 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ

ഖത്തർ ലോകകപ്പ് : 2.95 ദശലക്ഷം ടിക്കറ്റുകൾ വിറ്റഴിച്ചതായി ഫിഫ

ദോഹ: ഏകദേശം മൂന്ന് ദശലക്ഷം ടിക്കറ്റുകൾ ഖത്തർ ലോകകപ്പിൽ വിട്ടതായി അറിയിച്ച ഫിഫ.ഉദ്ഘാടന ദിവസം വരെ 2.95 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ഇതോടെ 2.4 ദശലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞ 2018 ലെ റഷ്യൻ ലോകകപ്പിന്റെ കണക്കാണ് ഖത്തർ മറികടന്നത്. കഴിഞ്ഞ നാല് വർഷമായി 7.5 ബില്യൺ ഡോളറിന്റെ റെക്കോർഡ് വരുമാനം ഉയർത്താൻ ടൂർണമെന്റ് സഹായിച്ചതായും ഫിഫ ഗവേണിംഗ് ബോഡി പ്രസിഡന്റ് വെളിപ്പെടുത്തി.

ഖത്തർ, സൗദി അറേബ്യ, അമേരിക്ക, മെക്‌സിക്കോ, ബ്രിട്ടൻ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, അർജന്റീന, ഫ്രാൻസ്, ഇന്ത്യ, ബ്രസീൽ എന്നിvaraan മുൻനിര ടിക്കറ്റ് വിപണി. കഴിഞ്ഞ ദിവസങ്ങളിൽ ദോഹയിലെ ഫിഫ ടിക്കറ്റ് സെന്ററിന് പുറത്ത് വലിയ തിരക്കുണ്ടായിരുന്നു. ഔദ്യോഗിക ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്‌ഫോമിലും ആരാധകർ ദീർഘനേരം കാത്തിരിക്കുന്നതായാണ് റിപോർട്ടുകൾ.

Most Popular