Monday, December 5, 2022
HomeGulfദുബൈ: ആൺകുഞ്ഞിനെ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച അമ്മയടക്കമുള്ള മൂന്ന് സ്ത്രീകൾക്ക് ജയിൽ ശിക്ഷ

ദുബൈ: ആൺകുഞ്ഞിനെ ഓൺലൈനിൽ വിൽക്കാൻ ശ്രമിച്ച അമ്മയടക്കമുള്ള മൂന്ന് സ്ത്രീകൾക്ക് ജയിൽ ശിക്ഷ

ദുബൈ: 12,000 ദിർഹത്തിന് ആൺകുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചതിന് ദുബൈയിൽ വിവിധ രാജ്യക്കാരായ മൂന്ന് ഏഷ്യൻ സ്ത്രീകൾക്ക് തടവ് ശിക്ഷ. രണ്ട് മാസത്തിൽ താഴെ മാത്രം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മ സോഷ്യൽ മീഡിയയിൽ പരസ്യം നൽകുകയായിരുന്നു. സംഭവം അറിഞ്ഞ പോലീസുകാർ രഹസ്യമായി കുഞ്ഞിനെ ആവശ്യപ്പെട്ടപ്പോൾ വിൽക്കാൻ അമ്മ സമ്മതിച്ചിരുന്നു. പിന്നീട് വേറൊരാൾക്ക് കുഞ്ഞിനെ വിൽക്കുമ്പോളാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. രണ്ടാം പ്രതിയായ കുഞ്ഞിനെ അമ്മയിൽ നിന്ന് വിൽക്കാൻ സഹായിച്ച സ്ത്രീയെയും മൂന്നാം പ്രതിയായ കുഞ്ഞിനെ സ്വീകരിക്കാനെത്തിയ സ്ത്രീയെയും ദുബൈ പോലീസ് അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലിൽ കുഞ്ഞ് അവിഹിത ബന്ധത്തിലൂടെ ഉണ്ടായതാണെന്നും പണം ആവശ്യമുള്ളതിനാലാണ് കുട്ടിയെ വിൽക്കാൻ ശ്രമിച്ചതെന്നും കുഞ്ഞിന്റെ അമ്മ സമ്മതിച്ചു. മൂന്ന് പ്രതികൾക്കും മൂന്ന് വർഷം വീതം തടവ് ശിക്ഷയും ശിക്ഷാ കാലാവധിക്കുശേഷം നാടുകടത്താനും കോടതി വിധിച്ചു. കുഞ്ഞിനെ പ്രത്യേക ശിശു പരിചരണത്തിൽ പാർപ്പിക്കും.

Most Popular