Sunday, June 20, 2021
Home News National ലക്ഷദ്വീപിൽ ഇന്‍റര്‍നെറ്റ്​ വിച്ഛേദിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ട്​

ലക്ഷദ്വീപിൽ ഇന്‍റര്‍നെറ്റ്​ വിച്ഛേദിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ട്​

ലക്ഷദ്വീപ്​ നിവാസികള്‍ക്ക്​ ഇരുട്ടടിയായി ഇന്‍റര്‍നെറ്റ്​ വിച്ഛേദിച്ചേക്കുമെന്ന്​ റിപ്പോര്‍ട്ട്​. കോണ്‍ഗ്രസ്​ എം.പി ഹൈബി ഈഡനാണ്​ ദ്വീപില്‍ ഇന്‍റര്‍നെറ്റ്​ വിച്ഛേദിക്കാന്‍ സാധ്യതയുണ്ടെന്ന്​ അറിയിച്ചത്​. ലക്ഷദ്വീപില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി അഡ്​മിനിസ്​ട്രേറ്റര്‍ പ്രഫുല്‍ പ​േട്ടല്‍ മുന്നോട്ട്​ പോകുന്നതിനിടെയാണ്​ ദ്വീപ്​ നിവാസികള്‍ക്ക്​ മുന്നില്‍ പുതിയ പ്രതിസന്ധി ഉണ്ടായിരിക്കുന്നത്​.
ലക്ഷദ്വീപിലേക്കുള്ള യാത്രകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കരട്​ നിയമം തയാറാക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്​.

Most Popular