Sunday, December 4, 2022
HomeGulfലോകകപ്പ്; 40 നവീകരിച്ച ധോ ബോട്ടുകൾ പ്രവർത്തന സജ്ജം

ലോകകപ്പ്; 40 നവീകരിച്ച ധോ ബോട്ടുകൾ പ്രവർത്തന സജ്ജം

ദോഹ: ഫുട്ബോൾ ആരാധകർക്ക് പരമ്പരാഗത ധോയാത്ര സമ്മാനിക്കുന്നതിനായി നാല്പതോളം നവീകരിച്ച ധോ ബോട്ടുകൾ സജ്‌ജമായി. ആധികാരികമായ പരമ്പരാഗത പുറംചട്ട നിലനിർത്തി ബോട്ടുകൾ പുനഃസ്ഥാപിക്കാനും നവീകരിക്കാനുമാണ് കഴിഞ്ഞ വർഷം ആരംഭിച്ച പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഖത്തർ ടൂറിസത്തിലെ ടൂറിസം ലൈസൻസിങ് ഡയറക്ടർ മുഹമ്മദ് അൽ അൻസാരി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആദ്യകാലങ്ങളിൽ മത്സ്യബന്ധനം, മുത്തുവാരൽ, വ്യാപാരം തുടങ്ങിയവക്കായി ഉപയോഗിച്ചിരുന്ന ഇവ അറേബ്യ, പാകിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, കിഴക്കൻ ആഫ്രിക്ക എന്നിവയുടെ തീരങ്ങളിൽ ചരക്ക് കൊണ്ടുപോകുന്നതിനായി ഇപ്പോഴും ഉപയോഗിക്കുന്നുണ്ട്.

രാജ്യത്ത് തങ്ങുമ്പോൾ ഫുട്ബോൾ ആരാധകർക്ക് ആസ്വദിക്കാൻ കഴിയുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളിൽ ഒന്നാണ് പരമ്പരാഗത ധോ യാത്ര. ഖത്തറിന്റെ പൈതൃകം സംരക്ഷിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും ശ്രമിക്കുന്ന ഖത്തർ ടൂറിസത്തിന്റെ സേവന മികവിന്റെ ഭാഗമാണ് ധോ നവീകരണ പദ്ധതി. “ധോ” എന്ന പദം യഥാർത്ഥത്തിൽ സ്വാഹിലി, ഒന്നോ അതിലധികമോ കൊടിമരങ്ങളും ക്രോസ് ബീമുകളിൽ ഉറപ്പിച്ചിരിക്കുന്ന ത്രികോണാകൃതിയിലുള്ള പായകളുമുള്ള വിശാലമായ തടി ബോട്ടുകളെ സൂചിപ്പിക്കുന്നു.

Most Popular