ദോഹ: രാജ്യത്ത് കോവിഡ് ബാധിച്ചതിനു ശേഷം ആരോഗ്യ പ്രശ്നങ്ങളാല്‍ കാസര്‍ഗോഡ് സ്വദേശി അന്തരിച്ചു. തളങ്ങര സ്വദേശിയായ കെ.പി.ഹാരിസിന് കോവിഡ് ബാധിച്ച് നെഗറ്റീവ് ആയിരുന്നെങ്കിലും ഒരു മാസത്തോളമായി ആരോഗ്യസ്ഥിതി മോശമായിരുന്നു. ഹമദ് ആശുപത്രിയില്‍ വെച്ചാണ് മരണമടഞ്ഞത്. അദ്ദേഹം മുന്‍പ് ഉറീദുവില് ജോലി ചെയ്ത് പിന്നീട് സ്വന്തമായി ബിസിനസ് നടത്തി വരികയായിരുന്നു. കുടുംബം ദോഹയിലാണുള്ളത്.