പേരും പെരുമയുള്ള നിരവധി ആനകളുണ്ട് മലയാളനാട്ടില്‍. ആനകള്‍ക്ക് ഫാന്‍സ് ക്ലബ് ഉള്ള നാടുകൂടിയാണ് കേരളം. ഉത്സവപ്പറമ്പുകളില്‍ തങ്ങളുടെ പ്രിയപ്പെട്ട കരിവീരന്മാരെ കാണാനും സെല്‍ഫി എടുക്കാനും കൊതിക്കുന്ന എത്രയോ പേരുണ്ട് നമുക്കു ചുറ്റും!
ആനയില്ലാത്ത പൂരങ്ങളും ഉത്സവങ്ങളും മലയാളിക്കു ചിന്തിക്കാന്‍തന്നെ പറ്റില്ല..! പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് കരിവീരന്മാര്‍ അണിനിരക്കുന്ന കുടമാറ്റവും ഇലഞ്ഞിത്തറമേളവും. നെറ്റിപ്പട്ടമണിഞ്ഞു തലയെടുപ്പോടെ നില്‍ക്കുന്ന ഗജവീരന്മാരെ കാണാന്‍തന്നെ എന്തൊരു ചന്തം! കടല്‍ കടന്ന തൃശൂര്‍ പൂരത്തിന്റെ പെരുമയില്‍ ആനച്ചന്തത്തിനു വലിയ പങ്കുണ്ട്.
പേരും പെരുമയുള്ള നിരവധി ആനകളുണ്ട് മലയാളനാട്ടില്‍. ആനകള്‍ക്ക് ഫാന്‍സ് ക്ലബ് ഉള്ള നാടുകൂടിയാണ് കേരളം. ഉത്സവപ്പറമ്പുകളില്‍ തങ്ങളുടെ പ്രിയപ്പെട്ട കരിവീരന്മാരെ കാണാനും സെല്‍ഫി എടുക്കാനും കൊതിക്കുന്ന എത്രയോ പേരുണ്ട് നമുക്കു ചുറ്റും!
നിങ്ങള്‍ക്ക് ആനയുടെ കൂടെ ഒരു ദിവസം ചെലവഴിക്കാന്‍ ആഗ്രഹമുണ്ടോ..? അങ്ങനെയൊരു ആഗ്രമുണ്ടെങ്കില്‍ മടിക്കേണ്ട എറണാകുളം ജില്ലയിലെ കപ്രിക്കാട് ഗ്രാമത്തിനടുത്ത് അഭയാരണ്യം എന്ന സ്ഥലത്തോക്കു പോന്നോളൂ. പെരിയാറിന്റെ തീരത്തുള്ള പ്രകൃതിരമണീയമായ സ്ഥലം കൂടിയാണ് അഭയാരണ്യം. വന്യജീവികള്‍ക്കായുള്ള പ്രകൃതി പുനരധിവാസകേന്ദ്രമായ അഭയാരണ്യത്തില്‍ എത്തുന്ന സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. അഭയാരണ്യത്തിലേക്കുള്ള യാത്ര ഒരിക്കലും മറക്കാനാകത്ത അനുഭവമാണെന്നു സഞ്ചാരികളും പറയുന്നു.
ആന പരിശീലന കേന്ദ്രമായ കോടനാട് അഭയാരണ്യം വളപ്പിനുള്ളിലാണ് സ്ഥിതി ചെയ്യുന്നത്. അവിടെയെത്തിയാല്‍ ഒരു ദിവസം ആനകളുടെ കൂട്ടത്തില്‍ ചെലവഴിക്കാനും ആനയുടെ ജീവിതം അടുത്തുകാണാനും കഴിയും. ആനകള്‍ മാത്രമല്ല, അവിടെയുള്ളത്. വിവിധതരം മൃഗങ്ങളും പക്ഷികളുമെല്ലാം അഭയാരണ്യത്തിലുണ്ട്.
വശ്യമോഹനമായ കാഴ്ചകളും സാഹസികത നിറഞ്ഞ ട്രക്കിങ് പാതകളും സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവമായിരിക്കും. എറണാകുളം പെരുമ്പാവൂരിനടത്തു സ്ഥിതി ചെയ്യുന്ന പാണംകുഴി ഇക്കോ ടൂറിസം, മുളങ്കുടിലുകള്‍, മഹാഗണി പ്ലാന്റേഷന്‍, പെരിയാറിലെ സ്‌നാനഘട്ടങ്ങള്‍ തുടങ്ങിയവയെല്ലാം സന്ദര്‍ശിക്കുകയും ചെയ്യാം.