Monday, September 26, 2022
HomeNewsKeralaസ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും; ഇത്തവണയും ക്ലാസുകൾ ഓണ്‍ലൈനിലൂടെ

സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും; ഇത്തവണയും ക്ലാസുകൾ ഓണ്‍ലൈനിലൂടെ

സ്‌കൂളുകളിലും കോളേജുകളിലും അദ്ധ്യായനവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ ആരംഭിക്കും. ഓൺലൈൻ വഴി തന്നെയാവും ഇതവണത്തേയും ക്ലാസുകൾ. ഉന്നത വിദ്യാഭ്യസ മന്ത്രി ആര്‍ ബിന്ദു വിളിച്ച സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിലാണ് കോളേജുകളിലും ജൂണ്‍ ഒന്നിന് ക്ലാസുകള്‍ തുടങ്ങാന്‍ ധാരണയായത്. ജൂണ്‍ 15 മുതല്‍ അവസാനവര്‍ഷ ബിരുദ ബിരുദാനന്തര പരീക്ഷകള്‍ ഷെഡ്യൂള്‍ ചെയ്യും. ജൂലായ് 31നകം ഫലം പ്രസിദ്ധീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

ഒന്നാം ക്ലാസില്‍ ഓണ്‍ലൈനായി പ്രവേശനോത്സവം നടത്തും. ഒന്നു മുതല്‍ പത്ത് വരെയുള്ള ക്ലാസുകളാണ് നിലവില്‍ ജൂണ്‍ ഒന്നിന് തുറക്കുക. പ്ലസ് ടൂ ക്ലാസുകള്‍ സംബന്ധിച്ച്‌ വൈകാതെ തീരുമാനമുണ്ടാകും. പ്ലസ് വണ്‍ ക്ലാസുകളും പരീക്ഷകളും പൂര്‍ത്തിയാകാത്തതാണ് തീരുമാനം വൈകാന്‍ കാരണം.

Most Popular