ജനപ്രിയ നായകന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജ സ്വിച്ചോണ്‍ കര്‍മം ഇടപ്പള്ളി ശ്രീഅഞ്ചുമന ദേവീ ക്ഷേത്രത്തില്‍ നടന്നു. ദിലീപിന്റെ 149-ാമത്തെ ചിത്രമാണു ഷൂട്ടിംഗിന് ഒരുങ്ങുന്നത്. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സനു താഹിര്‍ നിര്‍വഹിക്കുന്നു. രാജേഷ് രാഘവന്‍ കഥ തിരക്കഥ സംഭാഷണമെഴുതുന്നു. സംഗീതം മിഥുന്‍ മുകുന്ദന്‍, എഡിറ്റര്‍ ദീപു ജോസഫ്, പ്രോജക്ട് ഹെഡ് റോഷന്‍ ചിറ്റൂര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനൂപ് പത്മനാഭന്‍, കെ.പി. വ്യാസന്‍. ഏപ്രില്‍ പതിനഞ്ച് മുതല്‍ എറണാകുളത്ത് ചിത്രീകരണം ആരംഭിക്കും.