Tuesday, September 21, 2021
Home News Kerala നടി ശരണ്യ ശശി അന്തരിച്ചു

നടി ശരണ്യ ശശി അന്തരിച്ചു

തിരുവനന്തപുരം: നടി ശരണ്യ ശശി അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കാന്‍സര്‍ ബാധിതയായി ഏറെ നാളായി ചികിത്സയിലായിരുന്നു ഇവർ. മെയ് 23 നാണ് ശരണ്യയെ കോവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗുരുതരമായതിനു പിന്നാലെ വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. ജൂണ്‍ 10ന് കോവിഡ് നെഗറ്റീവായി റൂമിലേക്ക് മാറ്റിയെങ്കിലും അന്ന് രാത്രി തന്നെ പനി കൂടി വെന്റിലേറ്റര്‍ ഐസിയുവിലേക്കു മാറ്റി. സിനിമാ- സീരിയല്‍ നടിയായ ശരണ്യയ്ക്ക് 2012 ലാണ് ബ്രെയിന്‍ ട്യൂമര്‍ തിരിച്ചറിയുന്നത്. നിരവധി തവണ ട്യൂമറിനെ അതിജീവിച്ച്‌ ജീവിതത്തിലേക്ക് പൊരുതി തിരിച്ചുവന്ന ശരണ്യ നിരവധി പേര്‍ക്ക് മാതൃകയും പ്രചോദനവുമായിരുന്നു.

 

Most Popular