ദോഹ: വ്യോമപ്രതിരോധ രംഗത്ത് സഹകരണം ശക്തമാക്കാന്‍ ഖത്തറും ബ്രിട്ടനും. ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസിന്റെ ഖത്തര്‍ പര്യടനത്തില്‍ വെച്ച് ഇരു രാജ്യങ്ങളും ധാരണാ പത്രം ഒപ്പിട്ടു. ഖത്തറിന് വേണ്ടി ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ്യ കരാറില്‍ ഒപ്പുവെച്ചു. എയര്‍ഫോഴ്സ് സൈനികര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം ഉള്‍പ്പെടെയുള്ള സഹകരണ ധാരണാപത്രത്തിലാണ് ഒപ്പുവെച്ചത്.
ഖത്തര്‍ വ്യോമസേനയായ ഖത്തര്‍ അമീരി ഫോഴ്സ്, ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്സ് എന്നിവയുടെ സംയുക്ത പരിശീലനം, ഖത്തരി യുദ്ധവിമാനങ്ങളുടെ പൈലറ്റുമാര്‍ക്കുള്ള വിദഗ്ദ്ധ പരിശീലനം, ആകാശത്ത് വെച്ച് തന്നെ ഇന്ധനം നിറയ്ക്കാന്‍ ശേഷിയുള്ള വോയേജര്‍ വിമാനത്തിന്റെ ഉപയോഗം തുടങ്ങി കാര്യങ്ങളിലാണ് ഇരുരാജ്യങ്ങളും ചേര്‍ന്ന് പ്രവര്‍ത്തിക്കുക. ഇതനുസരിച്ച് ഈ വര്‍ഷം ജൂലൈയില്‍ തന്നെ വോയേജര്‍ എയര്‍ക്രാഫ്റ്റ് ഖത്തറിലെത്തും.