Saturday, May 15, 2021
Home Newsfeed ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ദേശവുമായി എയര്‍ ഇന്ത്യ

ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് നിര്‍ദേശവുമായി എയര്‍ ഇന്ത്യ

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലയ്ക്ക് വരുന്നവര്‍ക്ക് നിര്‍ദേശവുമായി എയര്‍ ഇന്ത്യ. ഈ മാസം 22 മുതല്‍ ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ യാത്രപുറപ്പെടുന്നതിന് 48 മണിക്കൂറിനകം എടുത്ത കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിര്‍ദേശം. യാത്രക്കാര്‍ വരുന്ന സ്ഥലത്തെ ലാബില്‍ നിന്നെടുത്ത സര്‍ടിഫിക്കറ്റ് തന്നെ ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകളില്‍ പരിശോധന നടത്തിയ തീയതി, സമയം എന്നിവയും സാംപിളെടുത്തതും ഫലം ലഭിച്ചതുമായ തീയതി, സമയം എന്നിവയും ഇംഗ്ലീഷിലോ അറബിയിലോ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഹാജരാക്കുന്ന കോവിഡ് സര്‍ട്ടിഫിക്കറ്റ് എയര്‍ ഇന്ത്യാ എക്‌സ്പ്രസും ദുബൈ അധികൃതരും വിശദമായി പരിശോധിക്കുന്നതാണ്. കൂടാതെ, ഒറിജിനല്‍ റിപ്പോര്‍ട്ടുമായി ബന്ധിപ്പിക്കുന്ന ക്യൂ ആര്‍ കോഡും നിര്‍ബന്ധമാണ്.

 

Most Popular