Tuesday, June 15, 2021
Home Newsfeed അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര; യാ​ത്രാ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സൗദി

അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​യാ​ത്ര; യാ​ത്രാ മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി സൗദി

അന്താരാഷ്ട്ര വിമാന യാത്ര ആരംഭിച്ചതോടെ പുതിയ യാത്ര മാർഗരേഖ പുറത്തിറക്കി സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി. താ​മ​സ​സ്​​ഥ​ല​ങ്ങ​ളി​ല്‍​നി​ന്ന്​ പു​റ​പ്പെ​ട്ട്​ ല​ക്ഷ്യ​സ്ഥാ​നം എ​ത്തു​ന്ന​തു​വ​രെ യാ​ത്ര സു​ര​ക്ഷി​ത​മാ​കു​ന്ന​തി​നു​വേ​ണ്ട നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ്​ ഇ​തി​ലു​ള്ള​ത്. യാ​ത്ര​ക്കാ​ര്‍ പാ​ലി​ക്കേ​ണ്ട പു​തി​യ ന​ട​പ​ടി​ക​ളി​ല്‍ ഏ​റ്റ​വും പ്ര​ധാ​നം ‘ത​വ​ക്ക​ല്‍​നാ’ ആ​പ്ലി​ക്കേ​ഷ​ന്‍ വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ല്‍ കാ​ണി​ക്ക​ണ​മെ​ന്ന​താ​ണ്. നിലവിലുള്ള നിയമങ്ങൾക്ക് പുറമെയാണ് പുതിയ നിർദേശങ്ങൾകൂടി ഉൾപ്പെടുത്തിയിരിക്കുന്നത്.

വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലേ​ക്ക്​ പ്ര​വേ​ശ​നം യാ​ത്ര​ടി​ക്ക​റ്റ്​ എ​ടു​ത്ത​വ​ര്‍​ക്ക്​ മാ​ത്ര​മാ​യി​രി​ക്കും. നി​ശ്ചി​ത സ​മ​യ​ത്തി​നു മു​മ്ബ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യി​രി​ക്ക​ണം. വി​മാ​ന​ത്താ​വ​ള ടെ​ര്‍​മി​ന​ലി​ന​ക​ത്തേ​ക്ക്​ ക​ട​ക്കും​മു​മ്ബ്​ ആ​രോ​ഗ്യ സ്​​റ്റാ​റ്റ​സ്​ ഉ​റ​പ്പു​വ​രു​ത്ത​ണം.

താ​പ​നി​ല 38 ഡി​ഗ്രി സെ​ല്‍​ഷ്യ​സ്​ ക​വി​യു​ന്ന​വ​രെ വി​മാ​ന​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തു ത​ട​യു​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ലു​ണ്ട്. പ​ണ​മ​ട​ക്കു​ന്ന​തി​ന്​ ഇ​ല​ക്​​ട്രോ​ണി​ക്​ മാ​ര്‍​ഗ​ങ്ങ​ള്‍ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം. യാ​ത്ര​ക്കാ​ര്‍ കൂ​ടു​ന്ന സ്​​ഥ​ല​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക അ​ക​ലം നി​ര്‍​ബ​ന്ധ​മാ​യും പാ​ലി​ച്ചി​രി​ക്ക​ണം. വി​മാ​ന​ത്തി​നു​ള്ളി​ല്‍ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും യാ​ത്ര​യി​ലു​ട​നീ​ളം മാ​സ്​​കും കൈ​യു​റ​യും ധ​രി​ച്ചി​രി​ക്ക​ണം. വി​മാ​ന​ത്തി​ലെ തി​ര​ക്കി​ന​നു​സ​രി​ച്ച്‌​ ക​ഴി​യു​ന്ന​ത്ര സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണം.

യാ​ത്ര​ക്കി​ട​യി​ല്‍ കോ​വി​ഡ്​ ബാ​ധ​യു​​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന​വ​ര്‍​ക്ക്​ ക്വാ​റ​ന്‍​റീ​നാ​യി പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ള്‍ ഒ​രു​ക്കി​യി​രി​ക്ക​ണം. രോ​ഗ​മാ​യ​വ​രെ പ​രി​ച​രി​ക്കാ​നും അ​വ​​രു​ടെ ച​ല​നം പ​ര​മാ​വ​ധി കു​റ​ക്കാ​നും ഒ​രു ജീ​വ​ന​ക്കാ​ര​നെ നിയമിക്കണമെന്നും നിർദേശമുണ്ട്. രോഗിയായ യാത്രക്കാരന്റെ ലഗേജുകൾ നടപടിക്രമങ്ങൾ അനുസരിച്ച് കൈമാറണമെന്നും രോഗിക്ക് വേണ്ട ചികിത്സ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായുള്ള നടപടികൾ സ്വീകരിക്കണമെന്നും പുതിയ മാർഗരേഖ നിർദേശിക്കുന്നു.

Most Popular