Sunday, November 27, 2022
HomeGulfഅജ്മാനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ്

അജ്മാനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ്

അജ്‌മാൻ : അജ്മാനിൽ ഗതാഗത നിയമലംഘനങ്ങൾക്ക് 50 ശതമാനം പിഴയിളവ് പ്രഖ്യാപിച്ചു. നവംബർ 11 ന് മുമ്പുണ്ടായ നിയമ ലംഘനങ്ങൾക്കാണ് ഇളവ് ലഭിക്കുക. യുഎഇ ദേശിയ ദിനാഘോഷത്തിന്റെ മുന്നോടിയായാണ് ഈ ആനുകൂല്യം പ്രഖ്യാപിച്ചത്. ഈ മാസം 21 മുതൽ ജനുവരി 6 വരെ പിഴ അടക്കുമ്പോഴാണ് 50 ശതമാനം ഇളവ് ലഭിക്കുക. അജ്‌മാൻ കിരീടാവകാശി ഷെയ്ഖ് അമ്മാറിന്റെ നിർദേശപ്രകാരമാണ് ആനുകൂല്യം നടപ്പിലാക്കുന്നത്. ഗുരുതര സ്വഭാവമുള്ള ഗതാഗത നിയമലംഘനം ഒഴികെയുള്ളവർക്കെല്ലാം ഇളവ് ലഭ്യമാകും.

Most Popular