നരോദ ഗാം കൂട്ടക്കൊലക്കേസ്: ബിജെപി മുന്‍മന്ത്രി മായാകോട്‌നാനി ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെവിട്ടു

അഹമ്മദാബാദ്: ഗുജറാത്തിലെ നരോദ ഗാം കൂട്ടക്കൊലക്കേസിലെ എല്ലാ പ്രതികളെയും വെറുതെവിട്ടു. തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് അഹമ്മദാബാദ് സ്‌പെഷ്യല്‍ കോടതി പ്രതികളെ വെറുതെവിട്ടത്.

ഗുജറാത്ത് കലാപകാലത്ത് നരോദ ഗാമില്‍ 11 മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ ബിജെപി മുന്‍മന്ത്രി മായാകോട്‌നാനി അടക്കം 68 പ്രതികളെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. 13 വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസില്‍ വിധി പറഞ്ഞത്. ആറ് ജഡ്ജിമാരാണ് ഇക്കാലയളവില്‍ കേസില്‍ വാദം കേട്ടത്.

ആകെ 86 പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ 16 പേര്‍ വിചാരണക്കാലത്തു മരണപ്പെട്ടിരുന്നു. ശേഷിച്ച 68 പേരെയാണു കോടതി കുറ്റവിമുക്തരാക്കിയത്.