പൗരന്മാരോടൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍

ദോഹ: പൗരന്മാരോടൊപ്പം ഈദുല്‍ ഫിത്തര്‍ പ്രത്യേക നമസ്‌കാരത്തില്‍ പങ്കെടുത്ത് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി. വെള്ളിയാഴ്ച രാവിലെ ലുസൈലിലാണ് അമീര്‍ വിശ്വാസികളോടൊപ്പം പ്രാര്‍ഥനയില്‍ പങ്കെടുത്തത്.

അമീറിന്റെ പ്രതിനിധികളായ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനി, ഷെയ്ഖ് അബ്ദുല്ല ബിന്‍ ഖലീഫ അല്‍ താനി, ഷെയ്ഖ് ജാസിം ബിന്‍ ഖലീഫ അല്‍ താനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍ താനി എന്നിവരും ഈദ് ഗാഹില്‍ പങ്കെടുത്തു. ഷൂറ കൗണ്‍സില്‍ സ്പീക്കര്‍ ഹസന്‍ ബിന്‍ അബ്ദുല്ല അല്‍ ഗാനെം, നിരവധി ഷെയ്ഖുകള്‍, ഷൂറ കൗണ്‍സില്‍ അംഗങ്ങള്‍, രാജ്യത്തെ നിരവധി അംബാസഡര്‍മാരും നയതന്ത്ര തലവന്മാരും പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.

കാസേഷന്‍ കോടതിയിലെ ജഡ്ജിയും സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അംഗവുമായ ഷെയ്ഖ് ഡോ. തഖീല്‍ സയര്‍ അല്‍ ഷമ്മാരി ഈദ് പ്രഭാഷണം നടത്തി.