Saturday, October 23, 2021
HomeEdiotrs Pickദീപാവലിക്ക് രജനിയുടെ വെടിക്കെട്ട്; മരണമാസ് ആക്ഷന്‍ രംഗങ്ങളുമായി അണ്ണാത്തെ

ദീപാവലിക്ക് രജനിയുടെ വെടിക്കെട്ട്; മരണമാസ് ആക്ഷന്‍ രംഗങ്ങളുമായി അണ്ണാത്തെ

ആരാധകരെ ആവേശഭരിതരാക്കി രജനീകാന്ത്(Rajinikanth) ചിത്രം അണ്ണാത്തെയുടെ(Annaatthe) ടീസര്‍. ദീപാവലിക്ക് തിയേറ്റുകളിലെത്തുന്ന സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. ടീസര്‍ ഉടനീളം സൂപ്പര്‍സ്റ്റാറിന്റെ മാസ് ആക്ഷന്‍ രംഗങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡയലോഗും രജനീ സ്‌റ്റൈല്‍ ചുവടുകളുമായി പൂര്‍ണമായും രജനി ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചേരുവകള്‍ അടങ്ങിയ ചിത്രമായിരിക്കും അണ്ണാത്തെ.

നയന്‍താരയാണ് നായിക. സൂരി, മീന, ഖുശ്ബു, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, ബാല തുടങ്ങി വലിയ താരനിര ചിത്രത്തിലുണ്ട്. സണ്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മാണം. സംഗീത സംവിധാനം ഡി. ഇമ്മന്‍. വെട്രി പളനിസ്വാമിയാണ് ഛായാഗ്രഹണം.

Most Popular