Sunday, September 19, 2021
Home Ediotrs Pick ഐഫോണില്‍ ഇസ്രായേലി ചാരന്മാര്‍ കയറുന്നു; ഈ അപ്‌ഡേറ്റ് ഉടന്‍ ഡൗണ്‍ലോഡ് ചെയ്യണം

ഐഫോണില്‍ ഇസ്രായേലി ചാരന്മാര്‍ കയറുന്നു; ഈ അപ്‌ഡേറ്റ് ഉടന്‍ ഡൗണ്‍ലോഡ് ചെയ്യണം

ഐഫോണിലേക്ക് സ്‌പൈവെയറുകള്‍ നുഴഞ്ഞു കയറാന്‍ ഇടയൊരുക്കുന്ന ബഗ് ഫിക്‌സ് ചെയ്യാന്‍ പുതിയ അപ്‌ഡേറ്റ് പുറത്തിറക്കി. ഐഒഎസ്, മാക്ഒഎസ്, വാച്ച്ഒഎസ് എന്നിവയില്‍ ലഭ്യമായ അപ്‌ഡേറ്റ് ഉപഭോക്താക്കള്‍ ഉടന്‍ ഡൗണ്‍ലോഡ് ചെയ്യണമെന്ന് കമ്പനി അറിയിച്ചു.

ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസിന് ഡാറ്റയും പാസ്‌വേഡും കട്ടെടുക്കാനും ഫോണുകളിലെ മൈക്രോഫോണും കാമറയും ഓണ്‍ ചെയ്യാനും വഴിയൊരുക്കിയത് ഈ ബഗ് ആണെന്ന് സുരക്ഷാ ഗവേഷകരായ സിറ്റീസന്‍ ലാബ് പറയുന്നു.

ഐഒഎസ് 14.8, മാക്ഒഎസ് ബിഗ് സര്‍ 11.6, വാച്ച്ഒഎസ് 7.6.2 എന്നീ പേരുകളിലാണ് പുതിയ അപ്‌ഡേറ്റുകള്‍ പുറത്തിറക്കിയത്. മെയില്‍ പുറത്തിറങ്ങിയ ഐഒഎസ് 14.6 പതിപ്പിലാണ് ബഗ് കണ്ടെത്തിയതെന്ന് സിറ്റീസന്‍ ലാബ് അറിയിച്ചു.

Most Popular