ഹൈഡ്രജന്‍ ബലൂണുകള്‍ ഉപയോഗിച്ച് വളര്‍ത്തുനായയെ പറപ്പിക്കാൻ ശ്രമിക്കുകയും വീഡിയോ എടുക്കുകയും ചെയ്ത സംഭവത്തിൽ യൂട്യൂബർ അറസ്റ്റിലായി. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന യു ട്യൂബറായ ഗൌരവ് ജോണാണ് അറസ്റ്റിലായത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരിലാണ് അറസ്റ്റ്. ഡല്‍ഹിയിലെ ഒരു പാര്‍ക്കില്‍ വച്ചായിരുന്നു ചിത്രീകരണം നടത്തിയത്
. നിരവധി ബലൂണുകള്‍ ചേര്‍ത്ത് നായയുടെ ദേഹത്ത് കെട്ടിയിട്ട ശേഷം പറത്തുകയായിരുന്നു. നായ വായുവില്‍ ഉയര്ന്നുപൊങ്ങുമ്ബോള് ഗൌരവും അമ്മയും ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ യു ട്യൂബില്‍ അപ്ലോഡ് ചെയ്തതോടെ മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെടുകയും സംഭവം വിവാദമാവുകയുമായിരുന്നു. തുടർന്നാണ് അറസ്റ്റ് നടന്നത്.