ബംഗ്ലാദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തുന്നു

ധാക്ക: ബംഗ്ലാദേശില്‍ അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഒഴിവാക്കും. പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കും. സുതാര്യത സംബന്ധിച്ച് നിരന്തര ആക്ഷേപം ഉയരുന്നതിനാലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷിന്‍ ഒഴിവാക്കാന്‍ ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിച്ചത്.

അടുത്ത വര്‍ഷം ജനുവരിയിലാണ് ബംഗ്ലാദേശില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ബംഗ്ലാദേശിലെ 300 പാര്‍ലമെന്റ് മണ്ഡലങ്ങളിലും ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാനാണു തീരുമാനം. ഇലക്ട്രോണിക് വോട്ടിങ് മെഷിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ പരാതികള്‍ ഉന്നയിച്ചിരുന്നു.