Thursday, September 23, 2021
Home News National കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ബംഗ്ലാദേശ് ഇന്ത്യയുമായുള്ള അതിര്‍ത്തി അടച്ചു

കോവിഡ് കേസുകള്‍ കുതിച്ചുയരുന്നു; ബംഗ്ലാദേശ് ഇന്ത്യയുമായുള്ള അതിര്‍ത്തി അടച്ചു

ധക്ക: ഇന്ത്യയില്‍ കോവിഡ് കേസുകള്‍ പിടിവിട്ട് കുതിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശ് ഇന്ത്യയിലേക്കുള്ള അതിര്‍ത്തി രണ്ടാഴ്ച്ചത്തേക്ക് അടച്ചു. ഇന്ത്യയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് വരുന്നവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായും ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ കമാല്‍ അറിയിച്ചു. അതിര്‍ത്തി അടക്കാനുള്ള മന്ത്രിതല സമിതി നിര്‍ദേശം വ്യാഴാഴ്ച്ച സര്‍ക്കാര്‍ തള്ളിയിരുന്നു.

കോവിഡ് വലിയ തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ആശുപത്രി ബെഡ്ഡുകള്‍ക്കും മെഡിക്കല്‍ ഗ്രേഡ് ഓക്‌സിജനും വലിയ തോതില്‍ ക്ഷാമം നേരിടുകയാണ്. ഇതിനകം ജര്‍മനി, ഇറാന്‍, യുകെ, കാനഡ, ഹോങ്കോങ്, യുഎഇ, ഒമാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

3,49,691 കോവിഡ് കേസുകളാണ് ഇന്ത്യയില്‍ പുതുതായി സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 2,767 പേര്‍ മരിക്കുകയും ചെയ്തു. ആകെ കോവിഡ് കേസുകള്‍ 1,69,60,172 ആയി. 26,82,751 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്.

Most Popular