Monday, October 25, 2021
HomeEntertainmentസസ്‌പെന്‍സ് നിറഞ്ഞ ക്രൈംത്രില്ലര്‍; പ്രിഥ്വിരാജിന്റെ ഭ്രമം ഒക്ടോബര്‍ 7ന്

സസ്‌പെന്‍സ് നിറഞ്ഞ ക്രൈംത്രില്ലര്‍; പ്രിഥ്വിരാജിന്റെ ഭ്രമം ഒക്ടോബര്‍ 7ന്

പ്രിഥ്വിരാജ് നായകനാവുന്ന ക്രൈംത്രില്ലര്‍ ‘ഭ്രമ’ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നിങ്ങള്‍ കേള്‍ക്കുന്നതെല്ലാം കാണുന്നുണ്ടോ എന്ന അടിക്കുറിപ്പോട് കൂടിയാണ് പ്രിഥ്വി ഇന്‍സ്റ്റഗ്രാമില്‍ ടീസര്‍ പങ്കുവച്ചത്.

സസ്‌പെന്‍സും ഡാര്‍ക്ക് ഹ്യൂമറും നിറഞ്ഞ ഈ ചിത്രം ആയുഷ്മാന്‍ ഖുറാന നായകനായെത്തിയ ബോളിവുഡ് ചിത്രം അന്താധുനിന്റെ റീമേക്കാണ്.


എപി ഇന്റര്‍നാഷനല്‍, വയാകോം 18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, സൂധിര്‍ കരമന, മംമ്ത മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഒക്ടോബര്‍ 7ന് ആമസോണ്‍ പ്രൈമിലാണ് ഭ്രമത്തിന്റെ റിലീസിങ്.

Most Popular