Thursday, September 23, 2021
Home News National ഡല്‍ഹിയിലെ ആശുപത്രികളില്‍ ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നു

ഡല്‍ഹിയിലെ ആശുപത്രികളില്‍ ബ്ലാക്ക് ഫംഗസ് കേസുകൾ വർധിക്കുന്നു

ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്നും ബ്ലാക്ക് ഫംഗസ് അഥവ മ്യൂകോര്‍മൈകോസിസ് കേസുകള്‍ വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ട്. ഡോക്ടര്‍മാരുടെ സേവനം പോലും തേടാതെ വീടുകളില്‍ കഴിയുന്ന രോഗികള്‍ സ്റ്റീറോയ്ഡ് മരുന്നുകള്‍ സ്വയം ഉപയോഗിക്കുന്നതാണ് ഇതിനു കാരണമെന്ന് അധികൃതര്‍ പറയുന്നു. തലച്ചോര്‍, ശ്വാസകോശം, സൈനസ് എന്നിവയെ ബാധിക്കുന്ന ഫംഗസ് പ്രമേഹ രോഗികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

പ്രമേഹം, വൃക്കരോഗങ്ങള്‍, കരള്‍ പ്രശ്‌നങ്ങള്‍, പ്രായാധിക്യം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, ആമവാതം പോലെയുള്ള സന്ധി രോഗങ്ങള്‍ എന്നിവയുള്ളവര്‍ക്കാണ്് മ്യൂര്‍കോമൈകോസിസ് ദോഷമായി ബാധിക്കുകയെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ആശുപത്രി മുതിര്‍ന്ന കണ്‍സള്‍ട്ടന്റ് ഇഎന്‍ടി ഡോ.സുരേഷ് സിംഗ് നരുക ചൂണ്ടിക്കാട്ടി. ഇത്തരക്കാര്‍ സ്റ്റീറോയ്ഡ് അമിതമായി പയോഗിച്ചിട്ടുണ്ടെങ്കില്‍ അവരുടെ പ്രതിരോധശേഷി കുറയുകയും ഫംഗസിനെ പുഷ്ടിപ്പെടുത്തുമെന്നും ഡോ. സുരേഷ് സിംഗ് നരുക പറയുന്നു.

Most Popular