ബ്രഹ്മപുരം: സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ വിമര്‍ശനം

ന്യൂഡല്‍ഹി: കൊച്ചി ബ്രഹ്മപുരം തീപിടിത്തത്തില്‍ കേരള സര്‍ക്കാരിനു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ രൂക്ഷവിമര്‍ശനം. സംഭവത്തില്‍ സര്‍ക്കാരില്‍ നിന്ന് 500 കോടി രൂപ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പു നല്‍കി. ഭരണനിര്‍വഹണത്തിലെ വീഴ്ചയാണ് ബ്രഹ്മപുരത്തു സംഭവിച്ചതെന്നും ട്രൈബ്യൂണല്‍.
വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹരിത െ്രെടബ്യൂണല്‍ സ്വമേധയ എടുത്ത കേസിലാണു സര്‍ക്കാരിനു വിമര്‍ശനം നേരിടേണ്ടിവന്നത്. ജസ്റ്റിസ് എ.കെ. ഗോയല്‍ അധ്യക്ഷനായ ബെഞ്ചാണ് വിമര്‍ശനം നടത്തിയത്.
അതേസമയം, ബ്രഹ്മപുരത്തെ തീ പൂര്‍ണമായും അണച്ചെന്നും മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ടു തുടര്‍നടപടികള്‍ സ്വീകരിച്ചതായും സര്‍ക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു.