Sunday, January 23, 2022
HomeNewsfeedബ്രസീല്‍ അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി; അര്‍ജന്റീനയുമായുള്ള മല്‍സരം ഉപേക്ഷിച്ചു

ബ്രസീല്‍ അധികൃതര്‍ ഗ്രൗണ്ടിലിറങ്ങി; അര്‍ജന്റീനയുമായുള്ള മല്‍സരം ഉപേക്ഷിച്ചു

സാവോ പോളോ: നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള ദക്ഷിണ അമേരിക്കന്‍ മേഖലാ ലോകകപ്പ് യോഗ്യതാ മത്സരം ഉപേക്ഷിച്ചു. മല്‍സരം തുടങ്ങാനിരിക്കേ ബ്രസീല്‍ അധികൃതര്‍ കളത്തിലിറങ്ങിയതാണ് പ്രതിസന്ധിക്ക് കാരണമായത്.

പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അര്‍ജന്റീനയുടെ നാല് താരങ്ങള്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്നു പരാതിപ്പെട്ടാണ് ബ്രസീല്‍ അധികൃതര്‍ രംഗത്തെത്തിയത്. എമിലാനോ മാര്‍ട്ടിനെസ്, ഗിയോവനി ലോ സെല്‍സോ, ക്രിസ്റ്റ്യന്‍ റൊമേറോ, എമി ബ്യൂണ്ടിയ എന്നിവര്‍ക്കെതിരെയാണ് പരാതി ഉയര്‍ന്നത്.


സാവോ പോളോയിലെ കൊറിന്ത്യന്‍സ് അരീനയില്‍ മത്സരം തുടങ്ങി ഏഴാം മിനിറ്റില്‍, ബ്രസീല്‍ ഹെല്‍ത്ത് ഏജന്‍സി അധികൃതരും ഫെഡറല്‍ പൊലീസും മൈതാനത്തിറങ്ങുകയായിരുന്നു. യുകെയില്‍ നിന്നെത്തിയ താരങ്ങള്‍ ഗ്രൗണ്ട് വിടണമെന്നായിരുന്നു ആവശ്യം. യുകെയില്‍നിന്നെത്തുന്നവര്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണമെന്ന മാനദണ്ഡം താരങ്ങള്‍ ലംഘിച്ചെന്നായിരുന്നു പരാതി.

പിന്നീട്, നിരവധി ചര്‍ച്ചകള്‍ക്കുശേഷം മത്സരം ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ കളിക്കുന്ന ബ്രസീല്‍ ടീമിലെ 9 പേര്‍ ടീമിനൊപ്പമില്ലായിരുന്നു. തെക്കേ അമേരിക്കയില്‍ പോയി തിരിച്ചു വന്നാല്‍ 10 ദിവസം ക്വാറന്റീന്‍ നിര്‍ബന്ധമാണ് എന്നതിനാലാണ് ഇംഗ്ലിഷ് ക്ലബ്ബുകള്‍ താരങ്ങളെ വിട്ടുനല്‍കാതിരുന്നത്.

 

Most Popular