Tuesday, August 3, 2021
Home News National ഇന്ത്യൻ ഭൂപടം തെറ്റായി ചിത്രീകരിച്ചു: ട്വിറ്റർ എംഡിക്കെതിരെ യു പി പോലീസ് കേസെടുത്തു

ഇന്ത്യൻ ഭൂപടം തെറ്റായി ചിത്രീകരിച്ചു: ട്വിറ്റർ എംഡിക്കെതിരെ യു പി പോലീസ് കേസെടുത്തു

ദില്ലി: ഇന്ത്യയുടെ ഭൂപടം തെറ്റായി നൽകിയതിന് ട്വിറ്റർ എംഡി മനീഷ് മഹേശ്വരിക്കെതിരെ യുപി പൊലീസ് കേസെടുത്തു. ജമ്മുകശ്മീരും ലഡാക്കും ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഒഴിവാക്കിയാണ് ട്വിറ്റർ പേജിൽ നൽകിയത്. ഈ ഭൂപടം നീക്കിയ ട്വിറ്റർ പിഴവ് പരിശോധിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ബുലന്ദ്ഷഹറിൽ ബജ്രംഗ് ദൾ നേതാവ് നല്കിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം ട്വിറ്ററിന് ഐടി ചട്ടപ്രകാരമുള്ള പരിരക്ഷ വേണ്ടെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് ഐടി, ഇലക്ട്രോണിക്സ് മന്ത്രാലയത്തിന്റെ തീരുമാനം.

ഫേസ്ബുക്, ഗൂഗിൾ പ്രതിനിധികൾ ഇന്ന് ശശി തരൂര്‍ ചെയര്‍മാനായ പാര്‍ലമെന്‍ററി സ്റ്റാന്‍റിംഗ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകുന്നുണ്ട്. ട്വിറ്ററിന് പിന്നാലെയാണ് ഗൂഗിൾ, ഫേസ്ബുക് കമ്പനികളെയും സമിതി വിളിച്ചുവരുത്തുന്നത്. പൗരന്മാരുടെ അവകാശം സംരക്ഷിക്കുന്നതിന് എന്തൊക്കെ നടപടികൾ സ്വീകരിച്ചു, സാമൂഹ്യ മാധ്യമ ദുരുപയോഗം തടയാനുള്ള നടപടികൾ എന്തൊക്കെ എന്നതിലാണ് വിശദീകരണം നൽകേണ്ടത്.

Most Popular