കലിഫോര്‍ണിയ: മൊബൈല്‍ പണമിടപാട് സേവനമായ കാഷ് ആപ്പിന്റെ സ്ഥാപകന്‍ ബോബ് ലീ (43) കുത്തേറ്റുമരിച്ചു. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ചാണ് ബോബ് ലീക്കു നേരെ ആക്രമണമുണ്ടാകുന്നതും കുത്തേല്‍ക്കുന്നതും. അവശനിലയിലായ ലീയെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു.
മൊബൈല്‍കോയിന്‍ എന്ന ക്രിപ്‌റ്റോ കറന്‍സി കമ്പനിയുടെ ചീഫ് പ്രോഡ്ക്ട് ഓഫിസറായും ലീ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.