സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു

ദില്ലി: സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷഫലം പ്രഖ്യാപിച്ചു. 20 ലക്ഷത്തില്‍ അധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. കൊവിഡ് രൂക്ഷമായ സാഹചര്യം കണക്കിലെടുത്ത് പൊതുപരീക്ഷ ഒഴിവാക്കിയിരുന്നു. cbseresultus.nic.in, cbse.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാന്‍ സാധിക്കും.