ഖത്തര്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 22ന്

ദോഹ: ഖത്തര്‍ സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ജൂണ്‍ 22നു നടക്കും. ഇതു സംബന്ധിച്ച ഉത്തരവ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി പുറപ്പെടുവിച്ചു.

വോട്ടര്‍ പട്ടികയില്‍ പേരുള്ളവര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക ഗസറ്റില്‍ അറിയിക്കും.