Saturday, July 24, 2021
Home Newsfeed യൂറോകപ്പ് മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം തളര്‍ന്നുവീണു

യൂറോകപ്പ് മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം തളര്‍ന്നുവീണു

കോപ്പന്‍ഹേഗന്‍: യൂറോകപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്‌സന്‍ തളര്‍ന്നുവീണു. സംഭവത്തെ തുടര്‍ന്ന് മല്‍സരം നിര്‍ത്തിവച്ചു. താരത്തെ ആശുപത്രിയിലേക്ക് മാറ്റി. മത്സരത്തിനിടെ ഫിന്‍ലന്‍ഡ് ബോക്‌സിനു സമീപം സഹതാരത്തില്‍നിന്ന് ത്രോ സ്വീകരിച്ചതിനു തൊട്ടുപിന്നാലെ എറിക്‌സന്‍ തളര്‍ന്നുവീഴുകയായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് സംഭവം. സഹതാരങ്ങള്‍ ഉടന്‍തന്നെ മെഡിക്കല്‍ ടീമിന്റെ സഹായം തേടി. എറിക്‌സന്‍ ചലനമില്ലാതെ കിടന്നതോടെ മൈതാനത്തുണ്ടായിരുന്ന താരങ്ങളെല്ലാം പരിഭ്രാന്തിയിലായി. കളത്തില്‍വച്ച് അടിയന്തര ചികിത്സ നല്‍കിയ ശേഷമാണ് സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടുപോയത്.

 

Most Popular