Monday, October 25, 2021
HomeNewsKeralaസംസ്ഥാനത്ത് കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും

സംസ്ഥാനത്ത് കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും. പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിനുള്ള ഉത്തരവാണ് സർക്കാർ ഇറക്കിയിരിക്കുന്നത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളും അടുത്തമാസം നാല് മുതല്‍ പ്രവർത്തിക്കാം . പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ അമ്ബത് ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച്‌ ആയി പരിഗണിച്ച്‌ ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്തം എന്നും നിർദേശമുണ്ട്. ക്ലാസ്സുകളുടെ സമയം കോളേജുകള്‍ക് തീരുമാനിക്കാം. സയന്‍സ് വിഷയങ്ങളില്‍ പ്ലാക്റ്റിക്കല്‍ ക്ലാസുകള്‍ക്കും പ്രാധാന്യം നല്‍കാം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകണം ക്ലാസുകള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും നിർദേശമുണ്ട്.

Most Popular