ദുബായില്‍വച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; യുപി സ്വദേശിക്കെതിരെ മലയാളി യുവതിയുടെ പരാതി

പ്രതീകാത്മക ചിത്രം.

ഇരിക്കൂര്‍: വിവാഹ വാഗ്ദാനം നല്‍കി ദുബായില്‍വച്ച് നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന് മലയാളി യുവതിയുടെ പരാതി. യുവതിയുടെ പരാതിയില്‍ ഉത്തര്‍പ്രദേശ് സ്വദേശിക്കെതിരെ ഇരിക്കൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. ബ്ലാത്തൂര്‍ കല്യാടിനടുത്തുള്ള യുവതിയാണ് പരാതിക്കാരി. 25-കാരനായ ഉത്തര്‍പ്രദേശ് സ്വദേശി നദീം ഖാനെതിരെയാണ് പരാതി.

35-കാരിയായ പരാതിക്കാരി ദുബായില്‍ ജോലി ചെയ്യുന്നതിനിടെയാണ് യുവാവുമായി അടുപ്പത്തിലാകുന്നത്. തുടര്‍ന്ന്, വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടുപോയി യുവാവ് ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

പ്രസവത്തിനു ശേഷം നാട്ടിലെത്തിയ യുവതി പരാതി നല്‍കുകയുമായിരുന്നു.