കോൺഗ്രസ്‌ അധ്യക്ഷ തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ തുടങ്ങി

ന്യൂഡൽഹി : കോൺഗ്രസ്‌ അധ്യക്ഷ തെരഞ്ഞെടുപ്പ് ഫലം അറിയുന്നതിനായി വോട്ടെണ്ണൽ തുടങ്ങി. ഉച്ചയോട് കൂടി ഫലം പുറത്ത് വരും. തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ പിന്തുണയോടെ മല്ലികാർജുൻ കാർഗെ വിജയിക്കുമെന്നാണ് പ്രവചനം. രഹസ്യ ബാലറ്റിലൂടെ ഉള്ള വോട്ടെടുപ്പിൽ മികച്ച മത്സരം കാഴ്ച വെക്കാനാകുമെന്നാണ് ശശി തരൂരിന്റെ പ്രതീക്ഷ. 24 വർഷത്തിന് ശേഷമാണ് നെഹ്‌റു കുടുംബത്തിൽ നിന്നുള്ള ഒരാൾ കോൺഗ്രസ്‌ അധ്യക്ഷ പദവിയിലേക്കെത്തുന്നത് എന്ന പ്രത്യേകത കൂടി ഈ തെരഞ്ഞെടുപ്പിനുണ്ട്.