Saturday, June 25, 2022
HomeNewsfeedഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരും

ഖത്തറിൽ നിലവിലെ കോവിഡ് നിയന്ത്രണങ്ങൾ തുടരും

ദോഹ: ഖത്തറില്‍ നിലവിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരാന്‍ മന്ത്രിസഭാ തീരുമാനം. പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിവാരയോഗമാണ് കൊവിഡ് പ്രതിരോധ നടപടികള്‍ തുടരാന്‍ തീരുമാനിചിരിക്കുന്നത്.

ഖത്തറില്‍ പ്രതിദിന കൊവിഡ് കേസുകള്‍ കുറയുകയും വാക്‌സിനേഷന്‍ ഊര്‍ജിതമായി മുന്നോട്ടുപോവുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ നീക്കി താമസിയാതെ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകുമെന്നാണ് പ്രതീക്ഷ. ജൂലൈ 9ന് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയേക്കും. ഇതേ സ്ഥിതി തുടര്‍ന്നാല്‍ ജൂലൈ 30 ഓടെ എല്ലാ നിയന്ത്രണങ്ങളും നീക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ഖത്തര്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍നിന്ന്​ യൂറോപ്പിലേക്കുള്ള യാത്ര നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓസ്​ട്രിയയും യാത്രാനുമതി നല്‍കിയിരുന്നു.

Most Popular