Monday, May 16, 2022
HomeNewsfeedകോവിഡ് നിയമലംഘനം; ഖത്തറിൽ 284 പേർകൂടി അറസ്റ്റിൽ

കോവിഡ് നിയമലംഘനം; ഖത്തറിൽ 284 പേർകൂടി അറസ്റ്റിൽ

ദോഹ: ഖത്തറിൽ കോവിഡ് നിയമലംഘനത്തെ തുടർന്ന് 284 പേർ കൂടി അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ട്വിറ്റെർ അക്കൗണ്ടിലൂടെയാണ് നിയമലംഘകരുടെ എണ്ണം അധികൃതർ വെളിപ്പെടുത്തിയത്. 270 പേരെ മാസ്‌ക് ധരിക്കാത്തതിനും ആറ് പേരെ സാമൂഹിക അകലം പാലിക്കാത്തതിനുമാണ് അറസ്റ്റ് ചെയ്തത്. കൂടാതെ വാഹനങ്ങളില്‍ കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് നാല് പേരും മൂന്ന് പേരെ ഇഹ്തിറാസ് ആപ്പ് ഉപയോഗിക്കാത്തതിനുമാണ് കസ്റ്റഡിയിലെടുത്തത്. പിടിക്കപ്പെടുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നും അധികൃതർ പറഞ്ഞു.

Most Popular