Wednesday, December 7, 2022
HomeNewsKeralaകത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും

തിരുവനന്തപുരം : തിരുവനന്തപുരം കോർപറേഷൻ കത്ത് വിവാദത്തിൽ ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ മൊഴി കൂടിയാണ് രേഖപ്പെടുത്താനുള്ളത്. അത് കഴിഞ്ഞാൽ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ടിലെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്ത് തുടരന്വേഷണം വേണമോ എന്ന് പ്രഖ്യാപിക്കുക. കത്ത് വ്യാജമായി നിർമിച്ചതെന്നാണ് മേയർ ആര്യ രാജേന്ദ്രനും ഓഫീസിലെ ജീവനക്കാരും മൊഴി നൽകിയിട്ടുള്ളത്. താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിൽ പാർട്ടിയുടെ മുൻഗണന ക്രമം അറിയിക്കണമെന്നറിയിച്ച തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച മേയറുടെ ഒപ്പിട്ട കത്ത് ആണ് പുറത്തായത്.

 

Most Popular