Wednesday, November 30, 2022
HomeGulfഅഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യത്തെ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യത്തെ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ദോഹ : ഖത്തർ ലോകകപ്പിൽ ഗോൾ നേടിയതോടെ അഞ്ച് ലോകകപ്പുകളിലും ഗോൾ നേടുന്ന ആദ്യത്തെ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. 974 സ്റ്റേഡിയത്തിൽ 65-ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് 37-കാരനായ റൊണാൾഡോ റെക്കോർഡ് സ്ഥാപിച്ചത്. നാല് ലോകകപ്പുകളിൽ സ്‌കോർ ചെയ്ത പെലെയെയും ജർമ്മൻ താരങ്ങളായ ഉവെ സീലർ, മിറോസ്ലാവ് ക്ലോസെ എന്നിവരുടെ റെക്കോർഡാണ് റൊണാൾഡോ മറികടന്നത്. ഈ മത്സരത്തിലൂടെ അന്താരാഷ്ട്ര ഗോളുകളുടെ സ്വന്തം ലോക റെക്കോർഡ് 118 ആയും റൊണാൾഡോ ഉയർത്തി.

Most Popular