Monday, December 5, 2022
HomeGulfസൗദി : കിരീടാവകാശിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് സൗദി രാജാവ്

സൗദി : കിരീടാവകാശിയെ പ്രധാനമന്ത്രിയായി പ്രഖ്യാപിച്ച് സൗദി രാജാവ്

സൗദി: ഇരുഹറമുകളുടെയും സംരക്ഷകനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് തന്റെ മകനും കിരീടാവകാശിയുമായ ബിൻ സൽമാൻ അബ്ദുൽ അസീസിനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായും രണ്ടാമത്തെ മകൻ ഖാലിദ് രാജകുമാരനെ പ്രതിരോധ മന്ത്രിയായും നാമകരണം ചെയ്തു.

അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനെ നിലവിൽ ഊർജ മന്ത്രിയായി നിലനിർത്തി. വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് രാജകുമാരൻ, ധനമന്ത്രി മുഹമ്മദ് അൽ ജദാൻ, നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് എന്നിവറരുടെ പദവികൾക്ക് മാറ്റമില്ല

Most Popular