Monday, May 16, 2022
HomeNewsKeralaകുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ; പ്രതിയെ കണ്ടെത്തിയത് ഡി എൻ എ പരിശോധനയിലൂടെ

കുഞ്ഞിനെ കൊന്നത് കാമുകനൊപ്പം ജീവിക്കാൻ; പ്രതിയെ കണ്ടെത്തിയത് ഡി എൻ എ പരിശോധനയിലൂടെ

ഏകദേശം ആറുമാസം മുൻപാണ് കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . കല്ലുവാതുക്കൽ ഊഴിയാക്കോട് ക്ഷേത്രത്തിന് സമീപം സുദർശനൻ പിള്ളയുടെ വീട്ടുപറമ്പിലെ കരിയില കൂട്ടത്തിനിടയിലാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. 2 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞ്. എന്നാൽ കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താൻ ഏറെ നാൾ കഴിഞ്ഞിട്ടും പൊലീസിന് കഴിഞ്ഞില്ല. മാസങ്ങൾക്ക് ശേഷം സുദർശനൻ പിള്ളയുടെ മകൾ രേഷ്മയെന്ന 22കാരിയെ പൊലീസ് അറസ്റ്റ് ചെയ്ത് ഡിഎന്‍എ പരിശോധനയിലൂടെയാണ്. യുവതി ഗര്‍ഭിണിയായ വിവരവും പ്രസവിച്ച കാര്യവും ഭര്‍ത്താവടക്കം ഒപ്പം താമസിച്ചിരുന്നവരാരും അറിഞ്ഞിരുന്നില്ല എന്നത് ദുരൂഹമായി ഇപ്പോഴും അവശേഷിക്കുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു രേഷ്മ ഈ ക്രൂര കൃത്യം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്.

ശ്വാസകോശത്തിലടക്കം കരിയില കയറുകയും അണുബാധ ഉണ്ടാവുകയും ചെയ്തതിനെത്തുടർന്നാണ് കുഞ്ഞിന്റെ മരണം. കുഞ്ഞിനെ ആരാണ് ഉപേക്ഷിച്ചത് എന്ന് അറിയില്ലെന്നായിരുന്നു സുദര്‍ശനന്‍ പിള്ളയുടെയും കുടുംബത്തിന്റെയും നിലപാട്.

വിവാഹിതയും രണ്ട് വയസുള്ള കുഞ്ഞിന്റെ അമ്മയുമാണ് രേഷ്മ. ഭര്‍ത്താവ് വിഷ്ണുവില്‍ നിന്നു തന്നെയാണ് രണ്ടാമത്തെ കുഞ്ഞിനെയും ഗര്‍ഭം ധരിച്ചത്. എന്നാല്‍ രണ്ടാമത് ഗര്‍ഭിണിയായ വിവരം രേഷ്മ ഭര്‍ത്താവടക്കം വീട്ടുകാര്‍ എല്ലാവരില്‍ നിന്നും മറച്ചുവെച്ചു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട, ഇന്നു വരെ കണ്ടിട്ടുപോലുമില്ലാത്ത കാമുകന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത് എന്നാണ് പൊലീസ് പറയുന്നത്.

ഒന്നിച്ചുള്ള ജീവിതത്തിന് രണ്ടാമത്തെ കുഞ്ഞ് തടസമാകുമെന്നും കുഞ്ഞിനെ ഒഴിവാക്കണമെന്നുമുള്ള കാമുകന്റെ നിര്‍ദ്ദേശം രേഷ്മ അനുസരിക്കുകയായിരുന്നു. ജനുവരി 5 ന് പുലര്‍ച്ചെ വീട്ടിലെ ശുചി മുറിയില്‍ പ്രസവിച്ച രേഷ്മ ആരുമറിയാതെ കുഞ്ഞിനെ കരിയില കൂനയില്‍ ഉപേക്ഷിച്ച ശേഷം ഒന്നും സംഭവിക്കാത്തതു പോലെ അഭിനയിച്ചു എന്നും പൊലീസ് പറയുന്നു. രേഷ്മ ഗര്‍ഭിണിയായിരുന്ന വിവരവും പ്രസവിച്ച കാര്യവും കുടുംബാംഗങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന മൊഴി പൊലീസ് ഇപ്പോഴും പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല.

Most Popular