Tuesday, July 27, 2021
Home Newsfeed ഖത്തറിൽ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്

ഖത്തറിൽ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ്

ദോഹ: ഖത്തറിലേക്ക് നിരോധിത ഗുളികകള്‍ കടത്താനുള്ള ശ്രമം തടഞ്ഞ്കസ്റ്റംസ് അധികൃതര്‍. റാസ് ലഫാന്‍ തുറമുഖം വഴി കടത്താന്‍ ശ്രമിച്ച നിരോധിത ഗുളികകളാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്.

ഏകദേശം 9,600 ഗുളികകളാണ് യാത്രക്കാരന്റെ ലഗേജില്‍ നിന്ന് പിടിച്ചെടുത്തത്. വസ്ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ഗുളികകള്‍ കണ്ടെത്തിയത്. രാജ്യത്തേക്ക് നിരോധിത വസ്തുക്കള്‍ കടത്തുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്. നിരോധിത വസ്തുക്കള്‍ രാജ്യത്തെത്തുന്നത് തടയാന്‍ പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുമുണ്ട്.

Most Popular