ഡെലിവറി ഡേറ്റ് ഡോക്യുമെന്റ് നിബന്ധമാക്കി

ദോഹ: കാറുകള്‍ വാങ്ങുമ്പോഴോ, സര്‍വീസ് ചെയ്യുമ്പോഴോ ചട്ടപ്രകാരമുള്ള ഡെലിവറി ഡേറ്റ് ഡോക്യുമെന്റ് ഉപഭോക്താവിനു നല്‍കണെന്ന് ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ആന്‍ഡ് കോംബാറ്റിംഗ് കൊമേഴ്‌സ്യല്‍ ഫ്രോഡ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ മന്ത്രാലയം പുറത്തിറക്കി. പുതിയ കാറു വാങ്ങുമ്പോഴും സര്‍വീസ് ചെയ്യുമ്പോഴും ഡെലിവറി ഡേറ്റ് ഡോക്യുമെന്റ് നല്‍കണം. യൂസ്ഡ് കാര്‍ ഇടപാടുകള്‍ക്കും നിയമം ബാധകമാണെന്നും മന്ത്രാലയം അറിയിച്ചു.

2008 മുതല്‍ നിലവിലിരുന്ന ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തിയാണ് പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്.