Friday, July 23, 2021
Home Newsfeed ഖത്തറില്‍ ഇന്നും ശക്തമായ പൊടിക്കാറ്റ്; ദൃശ്യപരതയും കുറയും

ഖത്തറില്‍ ഇന്നും ശക്തമായ പൊടിക്കാറ്റ്; ദൃശ്യപരതയും കുറയും

ദോഹ: രാജ്യത്ത് ഇന്നും പൊടിക്ക്ാറ്റ് ഉണ്ടാകുമെന്ന് കാലാവസ്ഥ റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരം 6 മണി വരെ പലയിടങ്ങളിലും ക്തമായ പൊടിക്കാറ്റും കാഴ്ചയ്ക്ക് തടസ്സമുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ ദൈനംദിന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇന്നലെ രാവിലെ തുടങ്ങിയ പൊടിക്കാറ്റില്‍ രാജ്യത്തിന്റെ വ്യോമാതിര്‍ത്തിയിലും പൊടിപടലങ്ങള്‍ തുടരുന്നുണ്ട്. അതിനാല്‍ മൂന്ന് കിലോമീറ്ററില്‍ താഴെയുള്ള ചില സ്‌റ്റേഷനുകളില്‍ കാഴ്ചയ്ക്ക് തടസ്സമുണ്ടാകാന്‍ സാധ്യതയുണ്ട്.

അതേസമയം വേലിയേറ്റത്തിനും സാധ്യതയുണ്ട്. കടല്‍ തീരത്ത് ഇന്ന് മിതമായ താപനിലയും മേഘങ്ങളുമുണ്ടാകും. എന്നാല്‍ രാത്രിയില്‍ താര്യതമേന്യ തണുപ്പുണ്ടാകും. നിലവില്‍ താപനില 20-23 ഡിഗ്രിസെല്‍ഷ്യസാണ്.

കാറ്റ് ഇൻഷോറിൽ 15 മുതൽ 25 വരെ വേഗതയിൽ വടക്കുപടിഞ്ഞാറു ദിശയിലേക്കാണു വീശുക. എന്നാല്‍ വൈകുന്നേരത്തോടെ കാറ്റ് 05 നോട്ട് മുതല്‍ 15 നോട്ട് വേഗതയിലേക്ക് കുറയും. ഓഫ്‌ഷോർ, വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ 22 മുതല്‍ 32 വരെ നോട്ട് വേഗതയിലാണ് കാറ്റ് വീശുക. ചില സമയങ്ങളില്‍ 38 നോട്ട് വേഗതയിലേക്ക് മാറാനും സാധ്യതയുണ്ട്.

അതേസമയം പകല്‍ സമയങ്ങളില്‍ ദൃശ്യപരത നാല് കിലോമിറ്റര്‍ മുതല്‍ 8 കിലോമീറ്റര്‍ വരെയും ചിലയിടങ്ങളില്‍ 2 കിലോമീറ്ററോ അതില്‍ കുറവോ ആയിരിക്കും. കടല്‍തീരത്ത് മൂന്ന് അടി മുതല്‍ നാല് അടി വരെ ആയിരിക്കും ദൃശ്യപരത. ചില സമയങ്ങളില്‍ 5 അടി വരെ ഉയരും. ഓഫ്ഷോറില്‍ ദൃശ്യപരത 7 മുതല്‍ 12 അടി വരെ ആയിരിക്കും. ചില സമയങ്ങളില്‍ കടലിലെ തിരമാലകൾ 14 അടി വരെ ഉയരാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ പൊടിക്കാറ്റ് രാത്രിയിലും തുടര്‍ന്നിരുന്നു.

Most Popular