Sunday, November 27, 2022
HomeNewsKeralaഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ ഉടൻ നൈജീരിയയിലേക്ക് കൊണ്ട് പോകും

ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ ഉടൻ നൈജീരിയയിലേക്ക് കൊണ്ട് പോകും

ഗിനിയ : ഗിനിയയിൽ തടവിലാക്കപ്പെട്ട നാവികരെ ഉടൻ നൈജീരിയയിലേക്ക് കൊണ്ട് പോകുമെന്ന് തടവിലാക്കപ്പെട്ട മലയാളി നാവികൻ നാവികൻ സാനു ജോസ്. നൈജീരിയൻ കപ്പലിൽ 15 പേരുണ്ടെന്നും അവരെ കൂടി ഇങ്ങോട്ട് കൊണ്ട് വന്നതിന് ശേഷമാണ് എല്ലാവരെയും നൈജീരിയയിലേക്ക് കൊണ്ട് പോകുക എന്നും അദ്ദേഹം പറഞ്ഞു . നൈജീരിയയിലെത്തി പ്രശ്നങ്ങളെ നേരിടാൻ മാനസികമായി തയ്യാറെടുക്കുകയാണെന്ന് സാനു ജോസ് വീഡിയോ സന്ദേശത്തിൽ ആണ് പറഞ്ഞത്. രാജ്യം ഒന്നടങ്കം ഞങ്ങളുടെ മോചനത്തിനായി കാത്തിരിക്കുന്നുണ്ടെന്ന് അറിയാം.ആ പിന്തുണയ്ക്ക് എല്ലാവരോടുമുള്ള നന്ദിയും അദ്ദേഹം വിഡിയോയിൽ പങ്കു വെക്കുന്നുണ്ട്.

Most Popular