Wednesday, September 28, 2022
HomeGulfദുബൈ: 23,000 മുതിർന്ന പൗരന്മാർക്കും വിരമിച്ചവർക്കും ഇസാദ് കാർഡുകൾ വിതരണം ചെയ്തു

ദുബൈ: 23,000 മുതിർന്ന പൗരന്മാർക്കും വിരമിച്ചവർക്കും ഇസാദ് കാർഡുകൾ വിതരണം ചെയ്തു

ദുബൈ : ദുബൈയിലെ മുതിർന്ന പൗരന്മാർ, വിരമിച്ചവർ, പരിമിതമായ വരുമാനമുള്ള പൗരന്മാർ എന്നിവർക്ക് തിങ്കളാഴ്ച ഇസാദ് കാർഡ് ലഭിച്ചു.മികച്ച ജീവിതനിലവാരം ആസ്വദിക്കാൻ പൗരന്മാരെ പ്രാപ്തരാക്കുന്ന വികസനത്തിനും പൗരന്മാരുടെ കാര്യത്തിനും വേണ്ടിയുള്ള ഹയർ കമ്മിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് കാർഡ് വിതരണം. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരമാണ് 23,034 ഇസാദ് കാർഡുകൾ വിതരണം ചെയ്തത്.

Most Popular