Sunday, December 4, 2022
HomeGulfലോകകപ്പ് ഫാന്‍സിനും സന്ദര്‍ശകര്‍ക്കും നിര്‍ദേശങ്ങളുമായി ദുബൈ പൊലീസ്

ലോകകപ്പ് ഫാന്‍സിനും സന്ദര്‍ശകര്‍ക്കും നിര്‍ദേശങ്ങളുമായി ദുബൈ പൊലീസ്

ദുബൈ: ലോകകപ്പ് ഫാന്‍സിനും സന്ദര്‍ശകര്‍ക്കും നിര്‍ദേശങ്ങളുമായി ദുബൈ പൊലീസ്.

. പൊതു സ്ഥലങ്ങളിൽ മദ്യപാനം അനുവദനീയമല്ല.

. ചിത്രങ്ങളെടുക്കുമ്ബോള്‍ മറ്റുള്ളവരുടെ സ്വകാര്യത മാനിക്കണം.

. പൊതുമുതല്‍ സംരക്ഷിക്കണം.

. തീപടരുന്ന വസ്തുക്കള്‍ ഉപയോഗിക്കരുത്.

. രാജ്യത്തിന്‍റെ സംസ്കാരത്തെ ബഹുമാനിക്കണം.

. മറ്റ് മതങ്ങളെ അതിക്ഷേപിക്കരുത്.

. രാഷ്ട്രീയ തര്‍ക്കങ്ങള്‍, വിവേചനം പോലുള്ളവ അനുവദിക്കില്ല.

. മറ്റുള്ളവര്‍ക്ക് ശല്യമാകുന്ന തരത്തിലുള്ള ആഘോഷം പാടില്ല.

. സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് സൂക്ഷിക്കുക.

. ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു.

. അനധികൃത മാസാജ് സെന്‍ററുകള്‍, സംശയാസ്പദമായ പരസ്യങ്ങള്‍ എന്നിവയില്‍ വീഴാതിരിക്കുക.

. അമിത വൈകാരിക പ്രകടനങ്ങള്‍ ഒഴിവാക്കുക.

. ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നവര്‍ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം.

. ലഗേജ് പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കരുത്.

. ടാക്സിയില്‍ സഞ്ചരിക്കുന്നവര്‍ നമ്ബര്‍ കുറിച്ചുവെക്കുകയും ബില്‍ വാങ്ങുകയും ചെയ്യണം. ടാക്സിയില്‍ മറന്നുവെക്കുന്ന വസ്തുക്കള്‍ വീണ്ടെടുക്കാന്‍ ഇത് ഉപകരിക്കും.

ലോകകപ്പിന് ഖത്തര്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തുന്ന നഗരമാണ് ദുബൈ. ഫിഫയുടെ ഔദ്യോഗിക ഫാന്‍ ഫെസ്റ്റ് നടക്കുന്ന ആറ് നഗരങ്ങളില്‍ ഒന്നാണ് ദുബൈ.

Most Popular