Wednesday, September 28, 2022
HomeNewsആശ്വാസമായി ദുബൈയുടെ 'ബ്രെഡ് ഫോർ ഓൾ' സംരംഭം

ആശ്വാസമായി ദുബൈയുടെ ‘ബ്രെഡ് ഫോർ ഓൾ’ സംരംഭം

ദുബൈ : ദുബൈയുടെ ‘ബ്രെഡ് ഫോർ ഓൾ’ സംരംഭം ശനിയാഴ്ച പ്രഖ്യാപിച്ചതുമുതൽ നിരവധി നിർദ്ധനരായ താമസക്കാർക്ക് ആശ്വാസം ലഭിച്ചു തുടങ്ങി.ഔഖാഫ് ആൻഡ് മൈനേഴ്‌സ് അഫയേഴ്‌സ് ഫൗണ്ടേഷന്റെ (AMAF) കീഴിലുള്ള മുഹമ്മദ് ബിൻ റാഷിദ് ഗ്ലോബൽ സെന്റർ ഫോർ എൻഡോവ്‌മെന്റ് കൺസൾട്ടൻസി (MBRGCEC) ആണ് ദിവസത്തിന്റെ വിവിധ സമയങ്ങളിൽ സൗജന്യ റൊട്ടി നൽകി നിരാലംബരായ കുടുംബങ്ങളെയും തൊഴിലാളികളെയും സഹായിക്കുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചത്.

നഗരത്തിന് ചുറ്റുമുള്ള നിരവധി സ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന എളുപ്പത്തിൽ ഉപയോഗിക്കാവുന്ന ബ്രെഡ് വെൻഡിംഗ് മെഷീനിലൂടെയാണ് ആവശ്യമുള്ളവർക്ക് ചൂടുള്ള റൊട്ടി ലഭിക്കുക. അൽ മിസ്ഹാർ, അൽ വർഖ, മിർദിഫ്, നാദ് അൽഷെബ, നദ്ദ് അൽ ഹമർ, അൽ ഖൗസ്, അൽ ബദാഅ ശാഖകളിലുടനീളമുള്ള നിരവധി അസ്വാഖ് ഔട്ട്‌ലെറ്റുകളിലെല്ലാം മെഷീനുകൾ സ്ഥാപിച്ചിട്ടുണ്ട്.

Most Popular