ദോഹ: നാളെ വൈകിട്ട് ഈദുല്‍ ഫിത്തര്‍ ആരംഭത്തെക്കുറിക്കുന്ന ശവ്വാലിലെ ചന്ദ്രക്കല ദര്‍ശിക്കാന്‍ ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിലെ ക്രസന്റ് സൈറ്റിംഗ് കമ്മിറ്റിയുടെ ആഹ്വാനം. ചന്ദ്രക്കല കണ്ടവര്‍ക്ക് അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ അല്‍ ദഫ്‌നയിലെ ഇസ്ലാമിക് അഫയേഴ്‌സ് മന്ത്രാലയത്തിന്റെ കെട്ടിടത്തിലുള്ള കമ്മിറ്റിയുടെ ആസ്ഥാനത്തെത്താം.
മഗ്രിബ് നമസ്‌കാരത്തിനു ശേഷം കമ്മിറ്റി യോഗം ചേര്‍ന്നാവും പെരുന്നാള്‍ സ്ഥിരീകരിക്കുക.