ദോഹ: ലോകമെമ്പാടുമുള്ള മുസ്ലിം ജനത ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുകയാണ്. ശവ്വാലമ്പിളി ദര്‍ശിച്ച രാജ്യങ്ങള്‍ വെള്ളിയാഴ്ചയും മറ്റു രാജ്യങ്ങള്‍ ശനിയാഴ്ചയുമാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ഖത്തറും യുഎഇയും വെള്ളിയാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഓസ്‌ട്രേലിയ, ബ്രൂണൈ, ഇന്തോനേഷ്യ, ജപ്പാന്‍, മലേഷ്യ, ഒമാന്‍, പാകിസ്ഥാന്‍, ഫിലിപൈന്‍സ്, സിംഗപുര്‍, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളാണു ശനിയാഴ്ച ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്.