Thursday, December 8, 2022
HomeGulfഹയ്യ കാർഡ് ഉടമകൾക്ക് ഖത്തറിൽ അടിയന്തര ആരോഗ്യ സേവനങ്ങൾ ലഭ്യമാകും

ഹയ്യ കാർഡ് ഉടമകൾക്ക് ഖത്തറിൽ അടിയന്തര ആരോഗ്യ സേവനങ്ങൾ ലഭ്യമാകും

ദോഹ: 2022-ലെ ഫിഫ ലോകകപ്പ് ഖത്തറിനുള്ള ഹയ്യ കാർഡ് കൈവശമുള്ളവർക്ക് ഖത്തറിലെ അടിയന്തര ആരോഗ്യ സേവനങ്ങളിലേക്ക് പ്രവേശനം ഉണ്ടായിരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയത്തിലെ വാക്സിനേഷൻ യൂണിറ്റ് ഹെൽത്ത് പ്രൊട്ടക്ഷൻ ആൻഡ് കമ്യൂണിക്കബിൾ ഡിസീസ് കൺട്രോൾ വിഭാഗം മേധാവി ഡോ സോഹ അൽ ബായാത്ത് പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) വെബിനാറിൽ “മെഗാ കായിക മത്സരങ്ങൾ സുരക്ഷിതവും ആരോഗ്യകരവുമാക്കുക” എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അവർ.

ലോകകപ്പിനായി വരുന്ന എല്ലാ ആരാധകർക്കും ഖത്തറിൽ അടിയന്തര ആരോഗ്യ സേവനങ്ങൾക്കപ്പുറം ടൂർണമെന്റിലുടനീളം റാപ്പിഡ് ആന്റിജൻ ടെസ്റ്റിംഗ് ഉൾപ്പെടെ ലഭ്യമാക്കും. ഇതിനായി 28 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും കുറഞ്ഞത് 100 സ്വകാര്യ ക്ലിനിക്കുകളിലും റാപ്പിഡ് ആന്റിജൻ പരിശോധന ലഭ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. ലോകകപ്പിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന ആരാധകർക്ക് നിർബന്ധിത വാക്സിനേഷനുകളൊന്നുമില്ലെന്നും എന്നാൽ സീസണൽ ഇൻഫ്ലുവൻസ, കോവിഡ് -19 എന്നിവക്കെതിരേയുള്ള വാക്സിനുകൾ ശുപാർശ ചെയ്യുമെന്നും അവർ പറഞ്ഞു.

Most Popular